Thursday, May 5, 2011

ജാഗ്രത! ഉസാമാ വൈറസ് പടരുന്നു

Share


ബോസ്റ്റണ്‍: ഉസാമ ബിന്‍ലാദന്റെ പേരില്‍ കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. മുന്നറിയിപ്പു നല്‍കി. ഉസാമയെ കൊല്ലുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ലഭിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഈമെയിലും ഫെയ്‌സ്ബുക്കു പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമുപയോഗിച്ച് വൈറസുകളുടെ ലിങ്കുകള്‍ പ്രചരിക്കുന്നത്.

ഇവ കമ്പ്യൂട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് അവ ഉപയോഗിക്കുന്നവരുടെ ഈമെയിലില്‍ സൂക്ഷിച്ചിരിക്കുന്ന അഡ്രസ്സുകളിലേക്കെല്ലാം പടരും. ഫെയ്‌സ്ബുക്കില്‍ ഇത്തരം ലിങ്കുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ആന്‍റിവൈറസുകളെ സജ്ജമാക്കിവെക്കാനും എഫ്.ബി.ഐ. നിര്‍ദേശിക്കുന്നു.

എക്‌സ്‌ക്ലുസീവ് വീഡിയോകള്‍, വിക്കിലീക്‌സ്, സി.എന്‍.എന്‍. പോലെയുള്ള മാധ്യമങ്ങളില്‍നിന്നു പുറത്തുവന്നവ തുടങ്ങിയ തലക്കെട്ടുകളിലാണ് വൈറസ് പരക്കുന്നതെന്നും എഫ്.ബി.ഐ. വ്യക്തമാക്കി.

Thanks mathrubhumi

0 comments:

abusvoice - Subscribe Form

Related Posts Plugin for WordPress, Blogger...
ഈ വെബ്സൈറ്റ് ഒരു പൂര്‍ണ്ണമായ രൂപത്തിലല്ലോ, പലഭാഗങ്ങളും പണിപുരയിലാണ് നിങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങളുടെ വഴികാട്ടി, അതിനാല്‍ നിങ്ങളുടെ നിര്‍ദേശങ്ങളും,വിമര്‍ശനങ്ങളും, പുതിയ പുതിയ ഐഡിയകളും നങ്ങള്‍ക്ക് അയച്ചു തരുമല്ലോ ? ഓര്‍ക്കുക, ഈ വെബ്സൈറ്റ് ഞങ്ങളുടേതല്ല, നിങ്ങളുടെതുമല്ല, നമ്മുടെമാത്രമാണ്