Saturday, December 25, 2010

നിങ്ങള്‍ അയച്ച ഇ-മെയില്‍ ട്രാക്ക്‌ ചെയ്യാന്‍ (email tracking )

Share

നെറ്റില്‍ വെറുതെ ചുറ്റികറങ്ങുന്നതിനിടയില്‍ രസകരമായ ഒരു സൈറ്റില്‍ എത്തി.അതിവിടെ വിളമ്പുന്നു (ചിലപ്പോള്‍ ഈ ഭൂമിമലയാളത്തില്‍ ഞാന്‍ മാത്രമേ ഇതുവരെ ഇതറിയാത്തതായി ഉണ്ടാവുള്ളു..!!)നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക്‌ ചെയ്യുക..!! അത്‌ ലഭിച്ചയാള്‍ എപ്പോള്‍ അത്‌ വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു..;എത്രനേരം
തുറന്നുവെച്ചു..ഏതുരാജ്യത്തുനിന്ന്‌...തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.


ആദ്യം ഇവിടെ വന്ന് ഒരു പുതിയ അക്കൗണ്ട്‌ തുടങ്ങുക.അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്തുകഴിഞ്ഞ്‌ ട്രാക്ക്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ-മയിലിന്റെ അവസാനം .readnotify.com എന്നുകൂടി കൂട്ടിചേര്‍ക്കുക.
ഉദാ:yourid@yahoo.com.readnotify.com

ആ ഇ-മെയില്‍ അത്‌ ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക്‌ ഇ-മെയിലായി ലഭിക്കും

(സൂക്ഷിച്ചോളൂ...കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ്‌ രക്ഷപെടാന്‍ പറ്റില്ല...)

0 comments:

abusvoice - Subscribe Form

Related Posts Plugin for WordPress, Blogger...
ഈ വെബ്സൈറ്റ് ഒരു പൂര്‍ണ്ണമായ രൂപത്തിലല്ലോ, പലഭാഗങ്ങളും പണിപുരയിലാണ് നിങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങളുടെ വഴികാട്ടി, അതിനാല്‍ നിങ്ങളുടെ നിര്‍ദേശങ്ങളും,വിമര്‍ശനങ്ങളും, പുതിയ പുതിയ ഐഡിയകളും നങ്ങള്‍ക്ക് അയച്ചു തരുമല്ലോ ? ഓര്‍ക്കുക, ഈ വെബ്സൈറ്റ് ഞങ്ങളുടേതല്ല, നിങ്ങളുടെതുമല്ല, നമ്മുടെമാത്രമാണ്